ബോളിവുഡിൽ നായികമാർക്ക് മാത്രമായി ചില നിയമങ്ങളുണ്ടെന്ന് താര സുന്ദരി ബിപാഷ ബസു. താൻ ഇരുണ്ട നിറമായതുകൊണ്ട് ആദ്യകാലങ്ങളിൽ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. സൂര്യ പ്രകാശം ഇഷ്ടമാണെങ്കിലും സൂര്യ പ്രകാശം തട്ടിയാൽ കൂടുതൽ ഇരുണ്ടുപോകുമെന്ന് ചിലർ പറഞ്ഞതിനാൽ ഒരിക്കലും അത് ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ബിപാഷ പറയുന്നു. സിനിമയിൽ മാത്രമേ ശരീരം കാണിക്കുന്ന വസ്ത്രം ഇടാൻ കഴിയുകയുള്ളൂവെന്നും പൊതു ഇടങ്ങളിൽ തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നുവെന്നും ബിപാഷ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |