ബൈജു സന്തോഷ്, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ഡെയിൻ ഡേവിഡ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സുധാകരൻ സംവിധാനം ചെയ്യുന്ന ബൂമറാംഗ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.കോമഡി ട്രാക്കാണ് ചിത്രത്തിന്റേതെന്ന് പോസ്റ്റർ സൂചന നൽകുന്നു. ഹരികൃഷ്ണൻ, മഞ്ജുസുഭാഷ്, സുബ്ബലക്ഷ്മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി എന്നിവരാണ് മറ്റു താരങ്ങൾ. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്ളൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേർന്നാണ് നിർമ്മാണം. കൃഷ്ണദാസ് പങ്കി രചന നിർവഹിക്കുന്നു. ഛായാഗ്രഹണം: വിഷ്ണു നാരായണൻ നമ്പൂതിരി. ചിത്രം ജൂലായിൽ തിയേറ്ററിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |