രൺബീർ കപൂർ പ്രധാന കഥാപാത്രമായി എത്തുന്ന ബ്രഹ്മാസ്ത്ര സിനിമയിൽ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നത്. ഗുരു - ദ മാസ്റ്റർ ഒഫ് ലൈറ്റ് എന്ന തന്റെ കഥാപാത്രത്തെ അമിതാഭ് ബച്ചൻ പരിചയപ്പെടുത്തുന്നതാണ് പോസ്റ്റർ. അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ ഒൻപതിനാണ് തിയേറ്ററിൽ എത്തുക. ആലിയ ഭട്ട് ആണ് നായിക. ഇഷ എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ നാഗാർജുനയും അഭിനയിക്കുന്നുണ്ട്. ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുന്നു .ഹുസൈൻ ദലാലും അയൻ മുഖർജിയും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രം എസ്.എസ്. രാജമൗലിയാണ് മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ അവതരിപ്പിക്കുന്നത്.രണ്ടു ഭാഗങ്ങളായുള്ള ചിത്രത്തിന്റെ ആദ്യഭാഗം എത്തുന്നത് ബ്രഹ്മാസ്ത്ര പാർട്ട് വൺ : ശിവ എന്ന പേരിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |