മോഹൻലാൽ 20 ന് ജോയിൻചെയ്യും
മോഹൻലാൽ - പൃഥ്വിരാജ് ചിത്രം ബ്രോഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചു. ലൂസിഫറിനുശേഷം പൃഥ്വിരാജ് സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രം കൂടിയാണിത്. ഹൈദരാബാദിലെ ഐ.ടി പാർക്കിലാണ് ചിത്രീകരണം. പ്വഥ്വിരാജും കല്യാണി പ്രിയദർശനും ചേർന്നുള്ള രംഗങ്ങളാണ് ഇന്നലെ ചിത്രീകരിച്ചത്. ജലായ് 20ന് മോഹൻലാൽ സെറ്റിൽ ജോയിൻ ചെയ്യും. നിലവിൽ 52 ദിവസത്തെ ഷൂട്ടിംഗാണ് ഹൈദരാബാദിൽ നടക്കുക.ഫൺ ഫാമിലി ചിത്രമാണ് ബ്രോഡാഡി.
മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ശ്രീജിത് എന്നും ബിബിൻ മാളിയേക്കലും ചേർന്നാണ് തിരക്കഥ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബ്രോഡാഡി നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |