SignIn
Kerala Kaumudi Online
Wednesday, 21 August 2024 11.22 AM IST

''ആദ്യം ബിഗ് ബോസ് എടുത്തുകളയേണ്ടത് മോഹൻലാലിനെ, എത്രയോ പ്രാവശ്യം പൊട്ടത്തരം വന്നുപറഞ്ഞു''; മുൻ മത്സരാർത്ഥി

mohanlal

അവതാരകനായും ടെലിവിഷൻ താരമായുമെല്ലാം ശ്രദ്ധയാകർഷിച്ചയാളാണ് ഫിറോസ് ഖാൻ. റിയാലിറ്റി ഷോ ബിഗ് ബോസിലൂടെയാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധനേടാൻ ഫിറോസിനായത്. ഭാര്യ സജ്‌നയ‌്ക്കൊപ്പമാണ് ഫിറേോസ് ബിഗ് ബോസിലെത്തിയത്. അടുത്തിടെ ഇരുവരും വിവാഹമോചനം നേടുകയും ചെയ‌്തു.

ഇപ്പോഴും പുതിയ സീസണുകളെ കുറിച്ചുള്ള തന്റെ അഭിപ്രായം ഫിറോസ് സോഷ്യൽ മീഡിയയിൽ പങ്കുവയ‌്ക്കാറുണ്ട്. മത്സരാർത്ഥികൾക്കെതിരെ രൂക്ഷവിമർശനവും ഫിറോസ് ഖാനിൽ നിന്ന് ഉണ്ടാകാറുമുണ്ട്. സാക്ഷാൽ മോഹൻലാലിനെ കുറിച്ചുള്ളതാണ് പുതിയ വിമർശനം. ബിഗ് ബോസ് ആദ്യം പുറത്താക്കേണ്ടത് ലാലിനെ ആണെന്നാണ് ഫിറോസ് പറയുന്നത്. അതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട്.

mohanlal-firoz-khan

''മോഹൻലാൽ പറയുന്നത് എല്ലാം ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. യഥാർത്ഥത്തിൽ ലാലേട്ടനൊക്കെ ഫുൾ പൊട്ടത്തരം എത്രയോ പ്രാവശ്യം വന്നുപറഞ്ഞിട്ടുണ്ട്. ആരാധകർക്ക് ഇഷ്‌ടപ്പെടില്ല എന്നാലും എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്, ഞാൻ പറയും. റോക്കിയുടെ വിഷയത്തിൽ അവനോട് ഇടിക്കാൻ പറഞ്ഞത് ലാലേട്ടനാണ്. അപ്പോൾ അദ്ദേഹവും പ്രതിയാണ്. ബിഗ്ബോസ് ലാലേട്ടനെയും പുറത്താക്കേണ്ടതാണ്. ലാലേട്ടന്റെ കഴിവുകളൊക്കെ എനിക്ക് ഇഷ്‌ടമാണ്. പക്ഷേ അദ്ദേഹം ചെയ്യുന്നതൊക്കെ ശരിയാണെന്ന് ഞാൻ പറയില്ല. ബിഗ് ബോസ് ആദ്യം എടുത്തുകളയേണ്ടത് ലാലേട്ടനെയാണ്. ബിഗ് ബോസിന് അപ്പോൾ നമ്മൾ സല്യൂട്ട് കൊടുക്കും''.

തന്റെ അനുഭവത്തിൽ 100ശതമാനവും റിയാലിറ്റി ആയിട്ടുള്ള, ഒരു ശതമാനം പോലും സ്ക്രിപ്‌റ്റഡ് അല്ലാത്ത ഷോയാണ് ബിഗ് ബോസെന്നും ഫിറോസ് ഖാൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BIGBOSS, MOHANLAL, FIROZ KHAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.