SignIn
Kerala Kaumudi Online
Thursday, 19 September 2024 1.44 AM IST

ദുൽഖറിന്റെ കിംഗ് ഒഫ് കൊത്തയിൽ ചെമ്പൻ വിനോദ്

Increase Font Size Decrease Font Size Print Page

കാരക്കുടിയിൽ ചിത്രീകരണം പുരോഗമിക്കുന്നു

mm

ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്തയിൽ ചെമ്പൻ വിനോദ് ജോസും. ചാർളി, കലി എന്നീ ചിത്രങ്ങളിൽ ദുൽഖറും ചെമ്പനും ഒരുമിച്ചിട്ടുണ്ട്. ഇടവേളക്കുശേഷം ദുൽഖർ ചിത്രത്തിൽ ചെമ്പൻ ഭാഗമാവുന്നു എന്ന പ്രത്യേകതയുണ്ട്.മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലാണ് കിംഗ് ഒഫ് കൊത്ത എത്തുന്നത്. പാൻ ഇന്ത്യൻ താരമായി മാറിയ ദുഖൽറിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായിരിക്കും. മാസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മധുരയിലെ കാരക്കുടിയിൽ കിംഗ് ഒഫ് കൊത്തയുടെ ചിത്രീകരണം പുരോഗമിക്കുന്നു. മാസ് എന്റർടെയ് നർ എന്ന വ്യക്തമാക്കുന്നതായിരന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയായ സി സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ് നിർമ്മാണം. സി. സ്റ്റുഡിയോസിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് . ഗോകുൽ സുരേഷ്, ശാന്തികൃഷ്ണ, നൈല ഉഷ, ഷമ്മി തിലകൻ, ഐശ്വര്യ ലക്ഷ്മി,ഉൾപ്പെടെ വൻതാരനിര രണ്ടുകാലഘട്ടങ്ങളിലെ കഥ പറയുന്ന കിംഗ് ഒഫ് കൊത്തയിൽ അണിനിരക്കുന്നു . സംവിധായകൻ ജോഷിയുടെ മകനാണ് അഭിലാഷ് ജോഷി. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചയിതാവായ അഭിലാഷ് എൻ. ചന്ദ്രൻ ആണ് തിരക്കഥ. ഛായാഗ്രഹണം നിമിഷ് രവി, പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.സംഗീതം: ജെക്സ് ബിജോയ്, ഷാൻ റഹ്മാൻ. ആക്ഷൻ: രാജശേഖർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.