അജിത്തിന്റെ തമിഴ് ചിത്രം വേതാളം തെലുങ്കിൽ എത്തുന്നു. ചിരംഞ്ജീവിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മെഹർ രമേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല. കൊരട്ല ശിവ സംവിധാനം ചെയ്യുന്ന ആചാര്യയുടെ ചിത്രീകരണം ചിരംഞ്ജീവി പൂർത്തിയാക്കിയിട്ടുണ്ട്. താരം ഇനി അഭിനയിക്കുന്നത് വേതാളം തെലുങ്ക് പതിപ്പിലാണ്. 2015ൽ ശിവ തിരക്കഥ എഴുതി സംവിധാനം ചെയ്ത വേതാളം അജിത്തിന്റെ മികച്ച ചിത്രങ്ങളുടെ നിരയിലാണ്. ബോക്സോഫീസിലും വലിയ നേട്ടം കൈവരിച്ചു. ലക്ഷമി മേനോൻ, ശ്രുതി ഹാസൻ എന്നിവരായിരുന്നു നായികമാർ. രാഹുൽദേവ്, കബീർ ദുഹാൻ സിംഗ്, സൂരി എന്നിവരാണ് മറ്റു താരങ്ങൾ. അനിരുദ്ധാണ് സംഗീത സംവിധാനം. ശ്രീ സായ് റാം ക്രിയേഷൻസിന്റെ ബാനറിൽ എസ്. എെശ്വര്യയാണ് വേതാളം നിർമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |