
നാനി നായകനായി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാരഡൈസ് എന്ന ചിത്രത്തിൽ ബോളിവുഡ് താരം സോനാലി കുൽകർണിയും കയാദു ലോഹറും. ഹിന്ദി, മറാത്തി, ഇംഗീഷ്, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച സോനാലി കുൽകർണി ആദ്യമായാണ് തെലുങ്കിൽ. അല്ലൂരിക്കു ശേഷം കയാദു ലോഹർ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രം ആണ് പാരഡൈസ്. അതേസമയം ജഡൽ എന്ന കഥാപാത്രമായി തിയേറ്ററിൽ നിറഞ്ഞാടാൻ തയ്യാറെടുക്കുകയാണ് നാനി. ദസറയുടെ മിന്നും വിജയത്തിന് ശേഷം ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ നാനി എത്തുന്ന ചിത്രത്തിന് പ്രതീക്ഷകൾ വാനോളമാണ്. ഹൈദരാബാദിലും സെക്കന്ദരബാദിലുമായി ചിത്രീകരണം പുരോഗമിക്കുന്ന പാരഡൈസ് ആക്ഷൻ പീരിയഡ് ഡ്രാമ ഗണത്തിൽ ആണ്. എസ്.എൽ.വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി നിർമിക്കുന്ന ചിത്രത്തിൽ മോഹൻബാബു ആണ് പ്രതിനായകൻ . രാഘവ് ജുറൽ ആണ് മറ്റൊരു പ്രധാന താരം. സി. എച്ച് . സായ് ഛായാഗ്രഹണവും അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനും എഡിറ്റിംഗും നിർവഹിക്കുന്നു. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിൽ മാർച്ച് 26ന് റിലീസ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |