
ഒരുപാട് മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ഉർവശി. ഇപ്പോഴിതാ തന്റെ ഇഷ്ടനായിക ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉർവശി. നസ്രിയ നസീം ആണ് ഉർവശിക്ക് ഏറ്റവും പ്രിയപ്പെട്ട നടി. സജീവമായി അഭിനയിച്ചിരുന്നെങ്കിൽ ഏതുതരം കഥാപാത്രവും ചെയ്യുന്ന ഉഗ്രൻ നടിയായി നസ്രിയ മലയാളത്തിൽ നിറഞ്ഞുനിൽക്കുമായിരുന്നു എന്ന് ഉർവശി പറയുന്നു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് നസ്രിയയെക്കുറിച്ച് ഉർവശി വാചാലയായത്.
മീരയും നവ്യയുമൊക്കെ നല്ല പെർഫോമൻസാണ്. പക്ഷെ നസ്രിയ ഇവിടെ നിന്നിരുന്നുവെങ്കിൽ ഉഗ്രൻ നടിയായിരുന്നേനെ. ഒരുപോലെ മോഡേണും നാടനും സ്മാർട്ട് കഥാപാത്രങ്ങളും ചെയ്യുന്ന സ്മാർട്ട് നായികയായി നിൽക്കാൻ നസ്രിയക്ക് പറ്റുമായിരുന്നു. ഓം ശാന്തി ഓശാന ആയാലും ബാംഗ്ലൂർ ഡെയ്സ് ആണെങ്കിലും ആ കുട്ടിയെ കണ്ടു കൊണ്ടിരിക്കാൻ രസമാണ്. അങ്ങനൊരു ഭാഗ്യം ആ കുട്ടിയ്ക്കുണ്ട്. ഇപ്പോൾ സിനിമയിൽ അങ്ങനെ സജീവമാകാതെ വന്നപ്പോൾ ചെറിയ വിഷമം തോന്നിയെന്ന് ഉർവശി പറയുന്നു.
2024ൽ തിയേറ്ററുകളിലെത്തിയ സൂക്ഷ്മദർശിനിയാണ് നസ്രിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇതിലെ പ്രകടനം കൈയടി നേടിയിരുന്നു. മലയാളത്തിൽ നസ്രിയയുടെ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസനയം തമിഴിൽ സൂര്യയുടെ ചിത്രത്തിലാണ് നസ്രിയ ഇപ്പോൾ അഭിനയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
