
പൃഥ്വിരാജ് ചന്ദന മോഷ്ടാവ് ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന 'വിലായത്ത് ബുദ്ധ' നവംബർ 21ന് ലോകവ്യാപകമായി റിലീസ് ചെയ്യും.ജി. ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവൽ വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നത്.മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിൽ പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ത്രില്ലർ ചിത്രത്തിൽ പ്രിയംവദ കൃഷ്ണൻ ആണ് നായിക.
ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ, എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് നിർമ്മാണം.ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം അരവിന്ദ് കശ്യപ്, രെണദിവെ,
ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ,സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്,സൗണ്ട് മിക്സ്: എം.ആർ രാജാകൃഷ്ണൻ,
ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |