പുത്തൻ ലക്ഷ്വറി കാർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം ആസിഫ് അലി. ബി.എം.ഡബ്ള്യുവിന്റെ പുതിയ മോഡലായ 730 LD എം മോഡൽ ആണ് ആസിഫ് സ്വന്തമാക്കിയത്. ഇന്ത്യൻ സെലിബ്രിറ്റികൾക്കിടയിൽ ഏറെ ജനപ്രിയമായ ബ്രാന്റാണ് ബി.എം. ഡബ്ള്യു. ഇതിന്റെ പുതു മോഡലാണ് 730 LD എം . ഭാര്യ സമ, മക്കളായ ആദം, ഹയ എന്നിവർക്കൊപ്പം എത്തിയാണ് ആസിഫ് വാഹനം ഏറ്റുവാങ്ങിയത്. യുവനടൻ അർജുൻ അശോകൻ കഴിഞ്ഞദിവസം മിനിക്കൂപ്പർ സ്വന്തമാക്കിയിരുന്നു. മിനിയുടെ ലക്ഷ്വറി ഹാച്ച് കൂപ്പർ എസ്. ജെ. ഡി ഡബ്ള്യു ആണ് അർജുന്റെ പുതിയ വാഹനം. അതേസമയം മഹേഷും മാരുതിയും ആണ് ആസിഫ് അലി നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. സേതു രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മംമ്ത മോഹൻദാസ് ആണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |