SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.36 AM IST

ചിക്കൻ ബർഗർ പരസ്യം, രശ്മികയ്ക്കെതിരെ വിമർശനം

d

പരസ്യചിത്രത്തിൽ അഭിനയിച്ചതിന് കടുത്ത വിമർശനം നേരിടുകയാണ് തെന്നിന്ത്യൻ താരം രശ്മിക മന്ദാന. പ്രശസ്ത ജങ്ക് ഫുഡ് കമ്പനിയുടെ ചിക്കൻ ബർഗറിന്റെ പരസ്യത്തിൽ സസ്യഭുക്കായ രശ്മിക ബർഗർ കഴിക്കുന്നതാണ് പരസ്യം. പരസ്യത്തിലൂടെ രശ്മിക ആളുകളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് സമൂഹ മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നു. മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ താൻ വെജിറ്റേറിയനാണെന്ന് രശ്മിക പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ചിക്കൻ ബർഗർ ആസ്വദിച്ച് കഴിക്കുന്ന പരസ്യമാണ് പുറത്തായത്.

വിമർശനങ്ങൾ കടുത്തതോടെ പരസ്യത്തിന്റെ കമന്റ് ബോക്സ് ഒഫ് ചെയ്തിരിക്കുകയാണ്. മാത്രമല്ല സമൂഹത്തിന് മാതൃകയാകേണ്ട താരങ്ങൾ ജങ്ക് ഫുഡിനെ പ്രോത്സാഹിപ്പിക്കുന്നത് കൊലപാതകത്തിന് തുല്യമാണെന്ന് പ്രതികരിക്കുന്നവരുണ്ട്. ഇത്തരം അനാവശ്യമായ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കരുത്, എന്തുകൊണ്ട് നിങ്ങൾ പരസ്യങ്ങൾ ചെയ്യുന്നു, അതിൽ രാസ വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്.

നിങ്ങളെ കണ്ട് എല്ലാവരും അത് അനുകരിക്കാൻ ശ്രമിക്കും. എന്നിങ്ങനെയാണ് കമന്റ് ബോക്സിൽ നിറയുന്ന വിമർശനങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.