SignIn
Kerala Kaumudi Online
Saturday, 27 July 2024 6.34 AM IST

കപ്പ്  നേടാൻ മാത്യു തോമസ്

k

ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമത്തിലെ ബാഡ്മിന്റൺ പ്രേമിയായ നിധിൻ എന്ന പതിനാറുകാരന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന കപ്പ് എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്.നവാഗതനായ സഞ്ജു .വി. സാമുവൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാത്യു തോമസാണ് കേന്ദ്ര കഥാപാത്രമായ നിധിനെ അവതരിപ്പിക്കുന്നത്.പുതുമുഖം റിയ ഷിബുവും അനഘ സുരേന്ദ്രനുമാണ് നായികമാർ.ബേസിൽ ജോസഫ്, നമിത പ്രമോദ്, കാർത്തിക് വിഷ്ണു എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഗുരു സോമസുന്ദരം.ഇന്ദ്രൻസ്, ജൂഡ് ആന്തണി ജോസഫ്, ആനന്ദ് റോഷൻ, സന്തോഷ് കീഴാറ്റൂർ, നന്ദിനി ഗോപാലകൃഷ്ണൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആന്റണി, മൃണാളിനി സൂസൻ ജോർജ്, മൃദുൽപാച്ചു, രഞ്ജിത്ത് രാജൻ, നന്ദു പൊതുവാൾ, നന്ദിനി ഗോപാലകൃഷ്ണൻ, അനുന്ദ്രിത മനു, ഐ.വി.ജുനൈസ്, അൽത്താഫ് മനാഫ് എന്നിവരാണ് മറ്റ് താരങ്ങൾ.അഖിലേഷ് ലത രാജും ഡെൻസൺ ഡ്യൂറോം ചേർന്നാണ് തിരക്കഥ.ഛായാഗ്രഹണം - നിഖിൽ. എസ്. പ്രവീൺ.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ അഞ്ചു ഗാനങ്ങളുണ്ട്.മനു മഞ്ജിത്തും ആർ.സിയുമാണ് ഗാന രചയിതാക്കൾ.ഷാൻ റഹ്മാൻ സംഗീതം പകരുന്നു.പശ്ചാത്തല സംഗീതം - ജിഷ്ണു തിലക് .
അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി.എയ്ഞ്ചലീന മേരി എന്നിവർ ചേർന്ന് നിർമ്മിച്ച് അൽഫോൻസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. പി.ആർ. ഒ വാഴൂർ ജോസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CUPMOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.