അനിൽ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോണി ആന്റണിയും ജാഫർ ഇടുക്കിയും സുപ്രധാന വേഷത്തിൽ
ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ ലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ചീനാ ട്രോഫി എന്ന് പേരിട്ടു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജോണി ആന്റണി, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകന്റെ വേഷത്തിൽ ജോണി ആന്റണിയും ഒാട്ടോറിക്ഷ ഡ്രൈവറായി ജാഫർ ഇടുക്കിയും എത്തുന്നു.
ചീനാ ട്രോഫിയുടെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്മിൻ ജോയ് എന്നിവർ ചേർന്നാണ് നിർമ്മാണം. അതേസമയം ത്രയം ആണ് റിലീസിന് ഒരുങ്ങുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രം. നവാഗതനായ സജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സണ്ണി വയ്നും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്.
പ്രകാശൻ പറക്കട്ടെ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു ധ്യാൻ ശ്രീനിവാസൻ ചിത്രം. ഖാലി പഴ്സ് ഒാഫ് ദ് ബില്യനേഴ്സ്, വീകം എന്നീ ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നുണ്ട്. ബുള്ളറ്റ് ഡയറീസ് ,പാർട്ണേഴ്സ് എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയ ധ്യാൻ
ജോയ് ഫുൾ എൻജോയ് എന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കാൻ ഒരുങ്ങുന്നത്. അടി കപ്യാരെ കൂട്ടമണിയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച വിജയം നേടിയ ചിത്രമാണ് അടി കപ്യാരെ കൂട്ടമണി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |