സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹവാർത്തയും അതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോൾ അഞ്ചുമാസം ഗർഭിണിയാണ് ദിയ കൃഷ്ണ. അഞ്ചാം മാസത്തിലെ പ്രത്യേക ചടങ്ങിന്റെ വിശേഷങ്ങൾ ദിയ തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു.
വളകാപ്പിന് മുന്നോടിയായുള്ള ചടങ്ങായിരുന്നു ഇത്. ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷിന്റെ വീട്ടുകാർ ആയിരുന്നു ചടങ്ങ് നടത്തിയത്. തനിക്കും തന്റെ വീട്ടുകാർക്കും ഈ തമിഴ് ബ്രാഹ്മണ ചടങ്ങിനെക്കുറിച്ച് അറില്ലായിരുന്നുവെന്ന് താരം പറഞ്ഞു. രണ്ട് ദിവസത്തെ ചടങ്ങായിരുന്നു ഉണ്ടായിരുന്നത്. ആദ്യ ദിവസത്തെ പൂജയിൽ മഞ്ഞയും മജന്തയും നിറത്തിലെ സാരിയും ബ്ളൗസുമായിരുന്നു ദിയ അണിഞ്ഞത്. പരമ്പരാഗത മോഡലിലെ ആഭരണങ്ങളും അണിഞ്ഞിരുന്നു. രണ്ടാമത്തെ ദിവസത്തെ ചടങ്ങിൽ കറുപ്പ് നിറത്തിലെ പട്ടുസാരിയായിരുന്നു ദിയ അണിഞ്ഞത്. ഈ നിറം തിരഞ്ഞെടുത്തതിന്റെ കാരണവും താരം വിശദീകരിച്ചു.
'എന്തുകൊണ്ടാണ് ദിയ ചടങ്ങിന് കറുപ്പ് നിറത്തിലെ സാരി അണിഞ്ഞതെന്ന് പലരും ചോദിക്കും. ദിയയുടെ വിചിത്രമായ ഐഡിയ ആണോയെന്ന് ചോദിക്കും. കണ്ണുവയ്ക്കാതിരിക്കുക എന്ന് ഉദ്ദേശിച്ചുള്ള ചടങ്ങാണിത്. കറുപ്പ് കുപ്പിവളകളും അണിയും. അശ്വിനും കറുത്ത കുർത്തയാണ് അണിയുന്നത്. അശ്വിന്റെ അമ്മയാണ് സാരി തിരഞ്ഞെടുത്തത്. കറുത്ത നിറത്തിലെ സാരിയാണ് ഇന്ന് അണിയേണ്ടത്. കറുത്ത സാരിയോടൊപ്പം മെറൂൺ ബ്ളൗസാണ് അണിഞ്ഞത്. ബ്ളൗസും സിമ്പിൾ മതി എന്ന് പ്രത്യേകം പറഞ്ഞ് ചെയ്യിച്ചതാണ്'- ദിയ വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |