ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖിൽ സത്യൻ രചനയും സംവിധാനവും എഡിറ്റിംഗും നിർവഹിച്ച പാച്ചുവും അത്ഭുതവിളക്കും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകൻ അനൂപ് സത്യന്റെ ഇരട്ട സഹോദരനുമാണ് അഖിൽ സത്യൻ.
സത്യൻ അന്തിക്കാട് സിനിമ എന്ന് ഒാർമ്മിപ്പിക്കുന്നതാണ് പോസ്റ്റർ. പുതുമുഖം അഞ്ജന ജയപ്രകാശ് ആണ് നായിക. വിനീത് , വിജി വെങ്കിടേഷ്, ധ്വനി രാജേഷ് എന്നിവരാണ് മറ്റു താരങ്ങൾ .ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു.ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് നിർമ്മാണം. ഡിസംബറിൽ ചിത്രം റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |