ഗ്രേസ് ആന്റണിയുടെ നാലു ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. മമ്മൂട്ടിയുടെ റോഷാക്ക്, നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റ്, സണ്ണി വയ്ന്റെ അപ്പൻ, ശ്രീനാഥ് ഭാസിയുടെ പടച്ചോനേ ഇങ്ങള് കാത്തോളീ എന്നിവയാണ് ചിത്രങ്ങൾ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ശ്രീനാഥ് ഭാസി ചിത്രം ചട്ടമ്പിയിൽ സിസിലി എന്ന കഥാപാത്രമായി ഗ്രേസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചിത്രത്തിൽ മുഴുനീള കഥാപാത്രമായിരുന്നു സിസിലി. അപ്പൻ എന്ന ചിത്രത്തിൽ സണ്ണി വയ്ന്റെ സഹോദരി വേഷമാണ് ഗ്രേസ് അവതരിപ്പിക്കുന്നത്. ഒ.ടി.ടി റിലീസായാണ് അപ്പൻ എത്തുന്നത്. മമ്മൂട്ടിയോടൊപ്പം ഗ്രേസ് ആദ്യമായാണ് അഭിനയിക്കുന്നത്. ഒക്ടോബറിൽ റോഷാക്ക് റിലീസ് ചെയ്യും. ചിത്ര സംയോജകനായ ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റിൽ സിജു വിത്സന്റെ ഭാര്യ വേഷമാണ് അവതരിപ്പിക്കുന്നത്. കനകം കാമിനി കലഹത്തിൽ നിവിൻ പോളിയുടെ ഭാര്യ വേഷമായിരുന്നു അവതരിപ്പിച്ചത്. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിൽ ടീന എന്ന കഥാപാത്രമായാണ് ഗ്രേസ് ആന്റണി വെളിത്തിരയിലേക്ക് എത്തുന്നത്. മാച്ച് ബോക്സ്, ജോർജേട്ടൻസ് പൂരം, സകലകലാശാല എന്നീ ചിത്രങ്ങളിൽ ചെറിയവേഷം . എന്നാൽ ഫഹദ് ഫാസിൽ ചിത്രം കുമ്പളങ്ങി നൈറ്റ്സിൽ സിമി എന്ന കഥാപാത്രമായി തിളങ്ങി. തമാശ, പ്രതിപൂവൻ കോഴി, ഹലാൽ ലൗവ് സ്റ്റോറി, സാജൻ ബേക്കറി സിൻസ് 1962 എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പത്രോസിന്റെ പടപ്പുകളിൽ ന്യൂജനറേഷനിലെ ക്രിസ്റ്റീന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അണിയറയിൽ ഗ്രേസിന്റേതായി പുതിയ ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്.അതിലൊന്ന് കുഞ്ചാക്കോ ബോബൻ ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |