പൃഥ്വിരാജ്, സുരാജ്, നിവിൻ, ടൊവിനോ, ഷറഫുദ്ദീൻ സിനിമകൾ റിലീസിന്
ആസിഫ് അലി ചിത്രം ഒടിടിയിൽ
മഴയിൽ മുങ്ങിയ ജൂൺ മാസം ഇത്തവണ ഇതുവരെ എത്താത്തതിനാൽ തിയേറ്ററിൽ പുതിയ റിലീസുകളുടെ ഒഴുക്ക്.പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് ,നിവിൻ പോളി, ടൊവിനോ തോമസ്, ഷറഫുദ്ദീൻ എന്നിവരുടെ ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് ഈ ആഴ്ചയും വരുന്ന ആഴ്ചകളിലുമായി എത്തുന്നത്.ആസിഫ് അലി, നിമിഷ സജയൻ, ആന്റണി വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോസ് സംവിധാനം ചെയ്ത ഇന്നലെ വരെ 9ന് സോണി ലിവിൽ സ്ട്രീം ചെയ്യും. നിവിൻ പോളിയുടെ തുറമുഖം, ടൊവിനോ തോമസിന്റെ ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾ 10ന് എത്തും.
ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന വാശി 17ന് തിയേറ്ററിൽ എത്തും. സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ഹെവൻ 17ന് തിയേറ്രറിൽ എത്തും. ദീപക് പറമ്പോൽ, സുദേവ് നായർ, സുധീഷ്, അലൻസിയർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ,വിനയ പ്രസാദ്,ആശ അരവിന്ദ്,രശ്മി ബോബൻ,അഭിജ ശിവകല,ശ്രീജ,മീര നായർ,മഞ്ജു പത്രോസ്,ഗംഗ നായർ എന്നിവരാണ് മറ്റു താരങ്ങൾ.
കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹൻ സംവിധാനം ചെയ്യുന്ന കൊച്ചാൾ എന്ന ചിത്രവും 17ന് റിലീസ് ചെയ്യും. ഷൈൻ ടോം ചാക്കോ, മുരളിഗോപി,ഇന്ദ്രൻസ്, വിജയരാഘവൻ,രഞ്ജിപണിക്കർ, ശബരീഷ് വർമ്മ,ഗോകുലൻ, കൊച്ചുപ്രേമൻ,ചെമ്പിൽ അശോകൻ,അരുൺ പുനലൂർ,ലിമു ശങ്കർ,ചൈതന്യ പ്രതാപ്,ശ്രീലക്ഷ്മി,എന്നിവരാണ് മറ്റു താരങ്ങൾ. ഷറഫുദ്ദീൻ നൈല ഉഷ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യു ന്ന പ്രിയൻ ഓട്ടത്തിലാണ് 24ന് റിലീസ് ചെയ്യും. ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റു താരങ്ങൾ.
ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാജൻ ബേക്കറി സിൻസ് 1962നുശേഷം അരുൺചന്ദു സംവിധാനം ചെയ്യുന്ന സായാഹ്ന വാർത്തകൾ 24ന് തിയേറ്ററുകളിൽ. അജുവർഗീസ്, ഇന്ദ്രൻസ്, പുതുമുഖം ശരണ്യ ശർമ്മ എന്നിവരാണ് മറ്റു താരങ്ങൾ. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം കടുവ 30ന് റിലീസ് ചെയ്യും.
വിവേക് ഒബ് റോയ്, സംയുക്ത മേനോൻ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, സുദേവ് നായർ, പ്രിയങ്ക നായർ ,സീമ, അർജുൻ അശോകൻ, കലാഭവൻ ഷാജോൺ, അജു വർഗീസ്, സായ്കുമാർ, ദിലീഷ് പോത്തൻ,രാഹുൽ മാധവ്, മീനാക്ഷി എന്നിവരാണ് മറ്റു താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |