SignIn
Kerala Kaumudi Online
Friday, 26 April 2024 6.07 PM IST

അക്ഷയ്കുമാർ വിളിക്കുന്നത് ആരും അറിയില്ലെന്ന് കങ്കണ

kangana

ബോളിവുഡിൽ താരങ്ങൾ പരസ്പരം തങ്ങളുടെ സിനിമകളെ പിന്തുണയ്ക്കുമ്പോൾ തന്റെ ചിത്രങ്ങളെ മാത്രം മനപൂർവം അവഗണിക്കുകയാണെന്ന് നടി കങ്കണ റനൗട്ട്. അജയ് ദേവ് ഗൺ ഒരിക്കലും എന്റെ ചിത്രങ്ങളെ പ്രോമോട്ട് ചെയ്യില്ല. മറ്റുള്ളവരുടെ സിനിമകൾ ചെയ്യുമായിരിക്കും. അക്ഷയ് കുമാർ വിളിക്കും. ആരും അറിയാതെയാണ് വിളിക്കുന്നത്. ആരും കേൾക്കാതെ തലൈവി സിനിമ ഇഷ്ടമാണെന്ന് പറയും. എന്നാൽ എന്റെ സിനിമയുടെ ട്രെയ്ലർ ട്വീറ്റ് ചെയ്യില്ല. അമിതാഭ് ബച്ചൻ തന്റെ പുതിയ ചിത്രം ധാക്കഡിന്റെ ടീസർ ട്വിറ്രറിൽ പങ്കുവയ്ക്കുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്തു. അവരുടെ മനോഭാവത്തിന്റെ കാരണം അറിയില്ലെന്നും അതു അവരോട് തന്നെ ചോദിക്കണമെന്നും കങ്കണ. കങ്കണയുടെ ആരോപണങ്ങൾ ബോളിവുഡിൽ ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANGANA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.