കങ്കണ റണട്ട് നായികയായി എത്തിയ ധാക്കട് ബോക്സാഫീസിൽ തകർന്നടിഞ്ഞു. 80 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതൽ .ഇതുവരെ ലഭിച്ച കളക്ഷൻ 3 കോടി രൂപയാണ്. ധാക്കഡ് പരാജയപ്പെട്ടതോടെ കങ്കണയുടെ അഭിനയ യാത്രയും പ്രതിസന്ധിയിലായി.
ഇതിനു മുൻപ് റിലീസ് ചെയ്ത കാട്ടി ബാട്ടി, രൻഗുൺ, മണികർണിക, ജഡ്ജ്മെന്റൽ ഹേ ക്യാ, പങ്കാ ,തലൈവി എന്നീ കങ്കണ ചിത്രങ്ങൾ എല്ലാം കനത്ത പരാജയം നേരിട്ടിരുന്നു. റസ്നീഷ് റാസി സംവിധാനം ചെയ്ത ധാക്കഡ് സ്പൈ ത്രില്ലറാണ്. ഏജന്റ് അഗ്നി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിച്ചത്. അർജുൻ റാംപാൽ ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന താരം. ധാക്കഡിന്റെ ഒപ്പം റിലീസ് ചെയ്ത കോമഡി ചിത്രമായ ഭൂൽ ഭൂലയ്യ 2 മികച്ച കളക്ഷൻ നേടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |