SignIn
Kerala Kaumudi Online
Thursday, 19 September 2024 11.49 PM IST

'ജീവിതം മനോഹരമായത് നിങ്ങൾ വന്നപ്പോൾ' കനിഹയുടെ ഹൃദയ കുറിപ്പ്

Increase Font Size Decrease Font Size Print Page

kaniha

പതിനാലാം വിവാഹ വാർഷികത്തിന് ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് നടി കനിഹ. 14 വർഷങ്ങൾ ഒരുമിച്ചുവളർന്നു. നിരവധി മണ്ടത്തരങ്ങൾ, ഭ്രാന്തമായ വഴക്കിടലുകൾ, വാരിപ്പുണർന്ന് ആശ്വാസം കണ്ടെത്താൻ, ബുദ്ധിമുട്ടുകൾ പങ്കുവയ്ക്കൽ, ഒരുമിച്ചു വിജയങ്ങൾ ആഘോഷിക്കൽ- ഇതെല്ലാം ഞങ്ങൾക്ക് സാധിച്ചു. ഞങ്ങൾക്ക് വിവാഹ വാർഷിക ആശംസകൾ നേരുന്നു. നന്ദി ശ്യാം, നിങ്ങൾ എന്റെ ജീവിതത്തിൽ ഒരു പ്രധാന ഭാഗമായി.

അതിനുശേഷമാണ് എന്റെ ജീവിതം അർത്ഥപൂർണവും മനോഹരവുമായത്. കനിഹ കുറിച്ചു.

മലയാളത്തിന്റെ പ്രിയ താരമാണ് കനിഹ. എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യൻ താരം കനിഹ മലയാളത്തിൽ എത്തുന്നത്. സത്യൻ അന്തിക്കാടിന്റെ ചിത്രം ഭാഗ്യദേവത ആണ് ശ്രദ്ധേയമാക്കുന്നത്. പഴശിരാജ, മൈ ബിഗ് ഫാദർ, കോബ്ര ,​സ്‌പിരിറ്റ്, ഒറീസ, ദ്രോണ, ഡ്രാമ, ബ്രോ ഡാഡി, സി.ബി.ഐ 5 എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. സുരേഷ് ഗോപി ചിത്രം പാപ്പൻ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KANIHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.