രാജ്യമൊട്ടാകെ ചരിത്രം തിരുത്തിക്കുറിച്ച കന്നട ചിത്രം കാന്താരയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ ആലോചനയുണ്ടെന്ന് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ സഹസ്ഥാപകൻ വിജയ് കിരഗണ്ടൂർ പറഞ്ഞു. എന്നാൽ എപ്പോൾ അതു നടക്കുമെന്ന് പറയാൻ കഴിയില്ലെന്ന് വിജയ് കിരഗണ്ടൂർ പറഞ്ഞു. സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, സ്വരാജ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം പുറത്തിറങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |