സുരേഷ് ഗോപിയും രൺജിപണിക്കരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന നിഥിൻ രൺജിപണിക്കരുടെ കാവൽ നവംബർ 25ന് തിയേറ്ററുകളിലെത്തും.ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത് ഗുഡ്വിൽ ഡിസ്ട്രിബ്യൂഷനാണ്. സായാ ഡേവിഡ്, മുത്തുമണി, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, സാദിഖ് എന്നിവരാണ് കാവലിലെ മറ്റ് പ്രധാന താരങ്ങൾ.ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, സോന ഒലിക്കൽ, ജെയിംസ് ഏലിയ, ശ്രീരേഖ എന്നിവർ പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ശരത് മേനോന്റെ വെയിൽ, ഉണ്ണിമുകുന്ദനും അഞ്ജുകുര്യനും നായകനും നായികയുമാകുന്ന വിഷ്ണുമോഹന്റെ മേപ്പടിയാൻ, അമിത് ചക്കാലയ്ക്കൽ, ജേക്കബ് ഗ്രിഗറി, ഷഗുൺ ജസ്വാൽ, ദിലീഷ് പോത്തൻ, അഞ്ജലി നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എസ്.ജെ. സീനുവിന്റെ ജിബൂട്ടി, അപർണാ ബാലമുരളി, സുദേവ് നായർ, ലാൽ, ഉർവശി, അർച്ചനാ കവി എന്നിവർ പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന അശ്വിൻ തോമസ് പോളിന്റെ ബ്ളഡി മേരി എന്നിവയാണ് ഗുഡ്വിൽ ഡിസ്ട്രിബ്യൂഷൻ തിയേറ്ററുകളിലെത്തിക്കുന്ന മറ്റ് ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |