ഖോ ഖോ എന്ന ചിത്രത്തിനുശേഷം രാഹുൽ റിജി നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കീടം ടീസർ റിലീസ് ചെയ്തു. രജിഷ വിജയൻ, ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ബാബു, രഞ്ജിത് ശേഖർ നായർ, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മൻമധൻ , മഹേഷ് എം നായർ എന്നിവരാണ് മറ്റ് താരങ്ങൾ. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ സുജിത് വാര്യർ, ലിജോ ജോസഫ്, രഞ്ചൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. രാകേഷ് ധരൻ ആണ് ഛായാഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റ് ചെയുന്ന കീടം ത്രില്ലർ ചിത്രം ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പി പിള്ള. സംഗീതം-സിദ്ധാർത്ഥ പ്രദീപ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ -അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ -പ്രതാപ് രവീന്ദ്രൻ, സൗണ്ട് മിക്സ് - വിഷ്ണു പി സി, സൗണ്ട് ഡിസൈൻ - സന്ദീപ് കുരിശേരി, വരികൾ - വിനായക് ശശികുമാർ, കളറിസ്റ്റ് - ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ - ജെ. പി മണക്കാട്,കല സംവിധാനം -സതീഷ് നെല്ലായ, വസ്ത്രാലങ്കാരം -മെർലിൻ, മേക്കപ്പ് -രതീഷ് പുൽപ്പള്ളി,പി ആർ ഒ-എ .എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |