കന്നട സൂപ്പർ താരം യഷ് നായകനായ ബ്രഹ്മാണ്ഡ ചിത്രം കെ.ജി..എഫ് ചാപ്ടർ 2 നാളെ ലോകമെമ്പാടും റിലീസ് ചെയ്യും.കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെകഥയാണ് ചിത്രം പറയുന്നത്. കന്നട, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽഎത്തുന്ന ചിത്രത്തിൽ സഞ്ജയ് ദത്താണ് പ്രതിനായകൻ. പ്രകാശ് രാജ്, രവീണ ടൻണ്ടൻ, ശ്രീനിഥി ഷെട്ടി,മാളവിക അവിനാശ്, ഈശ്വരി റാവു എന്നിവരാണ് മറ്റു താരങ്ങൾ. പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കെ.ജി.എഫ് ഒരുക്കിയ പ്രശാന്ത് നീൽ ആണ് സംവിധാനം. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |