s
കന്നട സൂപ്പർ താരം കിച്ച സുദീപ് നായകനാവുന്ന വിക്രാന്ത് റോണ ട്രെയ്ലർ പുറത്തിറങ്ങി. ഫാന്റസി ആക്ഷൻ ചിത്രം എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസാണ് നായിക.ചിത്രത്തിൽ സുദീപും ജാക്വലിനും ചേർന്നുള്ള ഗാനരംഗം സമൂഹ മാദ്ധ്യമത്തിൽ തരംഗമാണ്. ത്രിമാന ചിത്രമായി മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ളീഷ് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന് അനൂപ് ഭണ്ഡാരി രചനയും സംവിധാനവും നിർവഹിക്കുന്നു. ശാലി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ഡ്യനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സുദീപിന്റെ കിച്ച ക്രിയേഷൻസും നിർമ്മാണ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് ഛായാഗ്രഹണം. അജിനേഷ് ലോകനാഥ് സംഗീത സംവിധാനം നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |