എന്തുകൊണ്ടാണ് നായികമാർ മുപ്പത് കഴിഞ്ഞാൽ സെക്സി അല്ലാതാകുന്നത് അമ്പത് കഴിഞ്ഞ നായകന്മാർ കാമുകരായി ഇപ്പോഴും സിനിമയിൽ തുടരുന്നതെന്നും തുറന്നു ചോദിച്ചിരിക്കുകയാണ് ബോളിവുഡ് താരം ലാറ ദത്ത.പല സൂപ്പർസ്റ്റാറുകൾക്കൊപ്പം എൺപതുകളിലും തൊണ്ണൂറുകളിലും നായികമാരായി അഭിനയിച്ച പല നായികമാരും ഇപ്പോൾ അമ്മ വേഷങ്ങളിലേക്ക് തള്ളപ്പെട്ടു കഴിഞ്ഞു. പഴയ നായകന്മാർ ഇപ്പോഴും കാമുകന്റെ വേഷങ്ങൾ ചെയ്യുന്നു അതും അവരുടെകൂടെ നായികയായി അഭിനയിച്ച നടിമാരുടെ മക്കൾക്കൊപ്പം.
തന്റെ പുതിയ ചിത്രമായ ഹിക്കപ്സ് ആന്റ് ഹോക്കപ്സിന്റെ പ്രൊമോഷൻ പരിപാടിക്കിടയിലാണ് ലാറദത്ത ഇക്കര്യങ്ങൾ സംസാരിച്ചു. നായികാ പ്രാധാന്യമുള്ള തിരക്കഥകൾ ഉണ്ടാകുമ്പോൾ ശീലിച്ചു വരുന്ന ഈ പ്രവണതയ്ക്ക് മാറ്റം വരുമെന്നും താരം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |