ജനുവരി 10ന് ചിത്രീകരണം
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നാളെ നടക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്രറും പുറത്തിറങ്ങും .നിരവധി പേരുകൾ ചിത്രത്തിന്റെ ടൈറ്റിൽ എന്ന നിലയിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഏറെ രസകരമായ പേരായിരിക്കും ചിത്രത്തിന്റെ ടൈറ്റിൽ എന്നാണ് സൂചന.ആദ്യമായാണ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശേരി സിനിമ ഒരുക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
രാധിക ആപ്തെയാണ് ചിത്രത്തിൽ നായിക എന്ന് റിപ്പോർട്ടുണ്ട്. ബോളിവുഡിലും തമിഴിലും മറാത്തിയിലും തെലുങ്കിലും അഭിനയിച്ച രാധിക ആപ്തെ ഫഹദ് ഫാസിൽ ചിത്രം ഹരത്തിലൂടെ മലയാളത്തിൽ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.ഗുസ്തിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണംജനുവരി 10ന് രാജസ്ഥാനിൽ ആരംഭിക്കും. മോഹൻലാൽ ആദ്യ ആഴ്ചയിൽ തന്നെ ജോയിൻ ചെയ്യും. അറുപതു ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ജോൺ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ജോൺ മേരി ക്രിയേറ്റീവിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |