കട്ടപ്പനയിലെ ഋത്വിക് റോഷൻ, മഹേഷിന്റെ പ്രതികാരം , ഹണി ബീ 2.5 ,സ്ട്രീറ്റ് ലൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ അഭിനേത്രി ലിജോമോൾ വിവാഹിതയായി. അരുൺ ആന്റണിയാണ് വരൻ. ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോമോൾ അഭിനയരംഗത്തേക്ക് തുടക്കം കുറിക്കുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിൽ നായികകഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്.മലയാളത്തിനു പുറമേ തമിഴ് സിനിമയിലും ലിജോമോൾ അഭിനയിച്ചിട്ടുണ്ട്. ശിവപ്പ് മഞ്ചൾ പച്ചൈ ആയിരുന്നു ആദ്യ തമിഴ് ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |