ബെന്യാമിനും ജി.ആർ. ഇന്ദുഗോപനും ചേർന്ന് തിരക്കഥ
നവാഗതനായ ആൽവിൻ ഹെൻട്രി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക മോഹനനും മാത്യു തോമസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന മാളവിക മോഹനൻ ആസിഫ് അലിയുടെ നിർണായകം,മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദർ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെയും വിജയ് യുടെയും ധനുഷിന്റെയും ചിത്രങ്ങളിൽ തിളങ്ങിയ മാളവിക ബോളിവുഡിലും സാന്നിദ്ധ്യം അറിയിച്ചു.ആൽവിൻ ഹെൻട്രി സംവിധാനം ചെയ്യുന്ന ചിത്രം മാളവികയുടെ നാലാമത്തെ മലയാള ചിത്രമാണ്. ബെന്യാമിനും ജി. ആർ.ഇന്ദുഗോപനും ആദ്യമായി ഒരുമിച്ചു തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം പൂവാർ ഗീതു ഇന്റർനാഷണൽ ഹോട്ടലിൽ നടക്കും. മന്ത്രി എം .ബി രാജേഷ് സ്വിച്ച് ഒാൺ നിർവഹിക്കും.ജോയ് മാത്യു,രാജേഷ് മാധവൻ, വിനീത് വിശ്വം, സ്മിനു സിജോ,മുത്തുമണി,വീണ നായർ, ജയ എസ്. കുറുപ്പ്, മഞ്ജു പത്രോസ് എന്നിവരാണ് മറ്റ് താരങ്ങൾ. അങ്കിൾ, ഡ്യൂപ്ലിക്കേറ്റ്, സെവൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ കണ്ണൻ സതീശനുമായി ചേർന്നാണ് നിർമ്മാണം.ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്നു. ഗാനങ്ങൾ അൻവർ അലി , വിനായക് ശശികുമാർ. പി. ആർ .ഒ മഞ്ജു ഗോപിനാഥ് . പൂവാർ, നെയ്യാറ്റിൻകര, തിരുവനന്തപുരം, നാഗർകോവിൽ എന്നിവിടങ്ങളാണ് ലൊക്കേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |