മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിന് പൂജയോടെ തുടക്കം.ചിത്രീകരണം ജൂലായ് 15ന് പൂയംകുട്ടിയിൽ ആരംഭിക്കും. ആർ.ഡി ഇല്ല്യുമിനേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ മാസ് പൊലീസ് ഒാഫീസറുടെ വേഷം ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
വൻതാരനിരയിലാണ് മമ്മൂട്ടി- ബി. ഉണ്ണിക്കൃഷ്ണൻ ചിത്രം ഒരുങ്ങുന്നത്. അമലപോൾ, ഐശ്വര്യ ലക്ഷ്മി, സ്നേഹ എന്നിവരാണ് മമ്മൂട്ടിയുടെ നായികമാർ. ദിലീപ് പോത്തൻ, ജിനു ജോസഫ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന താരങ്ങൾ.സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായ് മലയാളത്തിലേക്ക് എത്തുന്നു.ഉന്നാലെ ഉന്നാലെ, ജയം കൊണ്ടാൻ, അരമനൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് വിനയ് റായ്. വിശാൽ ചിത്രം തുപ്പറി വാളനിൽ പ്രതിനായക വേഷത്തിൽ എത്തിയ വിനയ് ശിവകാർത്തികേയൻ നായകനാക്കി അഭിനയിച്ച ഡോക്ടർ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഒരു സംഭവകഥയെ ആസ്പദമാക്കിയാണ് ഉദയകൃഷ്ണ രചന നിർവഹിക്കുന്നത്. ബി. ഉണ്ണിക്കൃഷ്ണന്റെ മോഹൻലാൽ ചിത്രം ആറാട്ടിന് രചന നിർവഹിച്ചതും ഉദയകൃഷ്ണ ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |