മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം അവസാനം നാഗർകോവിലിൽ ആരംഭിക്കും. ചിത്രീകരണം ആരംഭിച്ച് രണ്ടാഴ്ചയ്ക്കകം മമ്മൂട്ടി ലൊക്കേഷനിൽ ജോയിൻ ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമ്മാണം. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ കെ. ജോസ് . വൻ താര നിരയിലാണ് ചിത്രം ഒരുങ്ങുന്നത്. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം എന്നാണ് സൂചന. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണ്. അതേസമയം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ആണ് മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രം.
ഡൊമിനിക് എന്ന ഡിറ്റക്ടീവിന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകി ക്രൈം ത്രില്ലർ സിനിമയായിരിക്കും. മമ്മൂട്ടിയുടെ രംഗങ്ങൾ പൂർത്തിയായതാണ്. ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് അടുത്ത ദിവസം പാക്കപ്പ് ആകും.
വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കിടേഷ്, വിജയ് ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. രചന ഡോ. സുരജ് രാജൻ, ഡോ. നീരജ് രാജൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |