മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്.
'' For Him, Justice is an Obsession..." എന്ന് കുറിച്ച പോസ്റ്ററിൽ ക്രിസ്റ്റഫർ എന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടിപ്രത്യക്ഷപ്പെടുന്നത്.ബയോഗ്രഫി ഒഫ് എ വിജിലന്റ് കോപ്പ് എന്നാണ്് ഈ ത്രില്ലർ ചിത്രത്തിന്റെ ടാഗ് .
സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. തെന്നിന്ത്യൻ താരം വിനയ് റായ് സുപ്രധാന വേഷത്തിൽ എത്തുന്നു.
ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളുംഅണിനിരക്കുന്നു.ആർ.ഡി ഇല്യൂമിനേഷൻസ് ആണ് നിർമ്മാണം.
ഉദയകൃഷ്ണ രചന നിർവഹിക്കുന്നു.ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം .പി.ആർ.ഒ: പി .ശിവപ്രസാദ്.
അതേസമയം മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് ഒക്ടോബറിൽ റിലീസ് ചെയ്യും. വേഫെറർ ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
കെട്ട്യോളാണ് എന്റെ മാലാഖയ്ക്കുശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് . ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അഡ്വേഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |