SignIn
Kerala Kaumudi Online
Saturday, 11 May 2024 8.07 AM IST

മണികണ്ഠന്റെ മകൻ ഇസൈ മണികണ്ഠൻ

manikantan

കമ്മട്ടിപ്പാടത്തിലൂടെ സിനിമയിലരങ്ങേറിയ മണികണ്ഠൻ തന്റെ മകന് ഇസൈ മണികണ്ഠൻ എന്ന് പേരിട്ടു. ഭാര്യയ്ക്കും മകനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് മണികണ്ഠൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

തെരുവ് നാടകവേദികളിൽ നിന്നാണ് മണികണ്ഠൻ സിനിമയിലേക്കെത്തിയത്. ഇതിനിടയിൽ ജീവിതമാർഗം തേടി സ്വർണപ്പണിക്കാരനായും എറണാകുളം ചമ്പക്കര മാർക്കറ്റിലെ മീൻവെട്ടുകാരനായുമൊക്കെ മണികണ്ഠൻ ജോലി ചെയ്തിട്ടുണ്ട്.

2020 ഏപ്രിലിലായിരുന്നു മണികണ്ഠൻ പ്രണയിനിയായ അഞ്ജലിയെ വിവാഹം കഴിച്ചത്.

കഴിഞ്ഞ മാർച്ച് പത്തൊൻപതിനാണ് അഞ്ജലി ആൺകുഞ്ഞിന് ജന്മം നൽകിയത്. കുട്ടിക്ക് എന്ത് പേരാണിടുന്നതെന്ന ആരാധകരുടെ ചോദ്യത്തിനുത്തരമായാണ് മകന് പേരിട്ട വിവരം മണികണ്ഠൻ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANIKANTAN ACHARI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.