കന്നട ടെലിവിഷൻ നടി ജ്യോതി റായ്യുടെ വീഡിയോ ചോർന്നത് വിവാദത്തിൽ. വീഡിയോകളും ചിത്രങ്ങളും ഒാൺ ലൈനിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
തന്റെ യൂട്യൂബ് ചാനൽ 1000 സബ്സൈക്രബർ ആയാൽ നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടും എന്നുപറഞ്ഞ് ഒരു എക്സ് ഉപയോക്താവ് ജ്യോതിക്കെതിരെ ഭീഷണിപ്പെടുത്തിയത് വാർത്തയായിരുന്നു. ഇതിനിനിടെയാണ് ജ്യോതിയുടെ ചിത്രങ്ങളും ചില വീഡിയോകളും വൈറലായത്. വീഡിയോകൾ ചോർത്തിയവർക്ക് എതിരെ നിയമനടപടി ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കൾ തങ്ങളുടെ എക്സ് ഹാൻഡിലുകളിൽ പോസ്റ്റുമായി എത്തിയിട്ടുണ്ട്.
ചിലർ ബംഗ്ളൂരു പൊലീസിനെ ടാഗ് ചെയ്തിട്ടുണ്ട്. ഇത്തരം കേസിൽ വേഗത്തിൽ അന്വേഷണത്തിന് ആരാധകർ ആവശ്യപ്പെട്ടിട്ടുണ്ട്.
കന്നട ടെലിവിഷൻ രംഗത്ത് പ്രശസ്ത നടിയായ ജ്യോതി റായ് ബന്ദേ ബരാതവ കാലാ എന്ന ടിവി സീരിയിലെ അഭിനയത്തിലൂടെയാണ് പ്രശസ്തയായത്. 20 ലധികം ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ സീതാരാമ കല്യാണ ഗസ്ദ ഗുഡി, 99 ദിയ തുടങ്ങിയ കന്നട ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഗുപ്പേദ ന്ത മനസു എന്ന ഷോയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ഗ്ളാമർ ചിത്രങ്ങൾ ജ്യോതി റായ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായ ജ്യോതി റായ് ഇരുപതാം വയസിലാണ് വിവാഹിതയാകുന്നത്.പദ്മനാഭ ആയിരുന്നു ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. സംവിധായകൻ സുകു പൂവരാജുമായി പ്രണയത്തിലായ ജ്യോതി റായ് രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |