റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന താരമാണ് മീനാക്ഷി രവീന്ദ്രൻ. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ മീനാക്ഷി പ്രത്യക്ഷപ്പെടുന്ന പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രഫർ സുമേഷ് ശിവ പകർത്തിയതാണ് ചിത്രങ്ങൾ.പുതിയ ലുക്കിലെ ചിത്രങ്ങൾ കണ്ട് ആരാധകർക്ക് പോലും മീനാക്ഷിയെ തിരിച്ചറിയാൻ കഴിയുന്നില്ല. പത്തൊമ്പതാം വയസിൽ കാമ്പസ് ഇന്റർവ്യൂവിലൂടെ സ്പൈസ് ജെറ്റിൽ കാ-ബിൻ ക്രൂ ആയി ലഭിച്ച ജോലി 22 വയസിൽ രാജിവച്ചാണ് നായിക നായകൻ റിയാലിറ്റി ഷോയിലൂടെ മീനാക്ഷി മിനിസ്ക്രീനിൽ എത്തുന്നത്. മറിമായം എന്ന ഹാസ്യപരമ്പരയിൽ തുടർന്ന് അഭിനയിച്ചു. ഉടൻ പണം എന്ന പരിപാടി ഗൃഹസദസുകളിൽ മീനാക്ഷിയെ സജീവ സാന്നിദ്ധ്യമാക്കി. മാലിക്, മൂൺവാക്ക്, ഹൃദയം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തോൽവി എഫ്.സി എന്ന ചിത്രം ആണ് മീനാക്ഷിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഷറഫുദ്ദീൻ നായക വേഷത്തിൽ എത്തുന്ന ചിത്രം ജോർജ് കോര ആണ് രചനയും സംവിധാനവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |