SignIn
Kerala Kaumudi Online
Thursday, 18 July 2024 9.30 AM IST

കാന്താര 2വിൽ ജയറാം

ss

ഋഷഭ് ഷെട്ടിയുടെ കാന്താര 2 വിൽ ജയറാം.കന്നടയിൽ ജയറാം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കാന്താര 2. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഗോസ്‌റ്റ് ആണ് ജയറാമിന്റെ ആദ്യ കന്നട ചിത്രം. എം.ജി. ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ശിവരാജ് കുമാർ, അനുപം ഖേർ എന്നിവരോടൊപ്പം എ.സി.പി ചെനഗപ്പ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്.

കാന്താര 2വിൽ ജൂനിയർ എൻ.ടി.ആറും അഭിനയിക്കുന്നുണ്ട്. ഋഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത കാന്താര കന്നട സിനിമ മേഖലയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ചിത്രമായിരുന്നു. ഋഷഭ് ഷെട്ടി തന്നെ വീണ്ടും ശിവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതാദ്യമായാണ് ഋഷഭ് ഷെട്ടിയും ജൂനിയർ എൻ.ടി.ആറും ഒരുമിക്കുന്നത്. കാന്താര : എ ലെജന്റ് ചാപ്ടർ വൺ എന്നാണ് പ്രീക്വലിന് നൽകിയിരിക്കുന്ന പേര്. ഋഷഭ് ഷെട്ടിയുടെ ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ഛായാഗ്രഹണം അരവിന്ദ് എസ്. കശ്യപ്. സംഗീതം : ബി. അജനീഷ് ലോക്‌നാഥ് .പ്രൊഡക‌ഷൻ ഡിസൈനർ വിനീഷ് ബംഗ്ലാൻ. 16 കോടിയായിരുന്നു ആദ്യ ഭാഗത്തിന്റെ ബഡ്‌ജറ്റ്. മൂന്നിരട്ടി ബഡ്ജറ്റിലാണ് രണ്ടാം ഭാഗം ഒരുക്കന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.