
ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നടി മൃണാൾ താക്കൂർ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് നടിയുടെ പരോക്ഷ വിശദീകരണം.
'അവർ സംസാരിക്കുന്നു. ഞങ്ങൾ ചിരിക്കുന്നു. കിംവദന്തികൾ സൗജന്യ പിആർ ആണ്. സൗജന്യ കാര്യങ്ങൾ എനിക്ക് ഇഷ്ടമാണ്'- നടി വീഡിയോയിൽ വ്യക്തമാക്കി. മൃണാളിന്റെ പുറകിൽ അമ്മ ഇരിക്കുന്നതും ഇരുവരും ചിരിക്കുന്നതും കാണാം.
അടുത്തിടെയാണ് മൃണാളും ശ്രേയസ് അയ്യരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ വന്നത്. ഇരുവരും ഒന്നിച്ച് സമയം ചെലവഴിച്ചെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നാലെയാണ് ഇതിനെ പരോക്ഷമായി തള്ളി നടി രംഗത്തെത്തിയത്. ഇക്കാര്യത്തിൽ ഇതുവരെ ശ്രേയസ് അയ്യർ പ്രതികരിച്ചിട്ടില്ല.

അതേസമയം, തമിഴ് സൂപ്പർ താരം ധനുഷും മൃണാൾ താക്കൂറും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹം ഏറെ നാളുകളായി സിനിമാലോകത്ത് പ്രചരിക്കുന്നുണ്ട്. അജയ് ദേവ്ഗൺ ചിത്രമായ സൺ ഓഫ് സർദാർ 2വിന്റെ പ്രീമിയറിന് ധനുഷ് എത്തിയതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ധനുഷും മൃണാളും ആലിംഗനം ചെയ്യുന്ന ചിത്രങ്ങളാണ് അന്ന് അഭ്യൂഹങ്ങൾക്ക് കാരണമായത്.
നേരത്തെ ധനുഷ് മൃണാളിന്റെ പിറന്നാൾ ആഘോഷത്തിന് എത്തിയതും ചർച്ചയായിരുന്നു. അജയ് ദേവ്ഗണിന്റെ ക്ഷണപ്രകാരമായിരുന്നു ധനുഷ് എത്തിയത് എന്നായിരുന്നു മൃണാൾ പറഞ്ഞത്. ധനുഷിന്റെ മൂന്നു സഹോദരിമാരെയും മൃണാൾ ഫോളോ ചെയ്യുന്നതും ആരാധകർ ചർച്ചയാക്കി. കൂടാതെ കഴിഞ്ഞ ജൂലായിൽ ധനുഷ് ചിത്രമായ തേരെ ഇഷ്ക് മേയുടെ നിർമ്മാതാവും എഴുത്തുകാരിയുമായ കനിക ധില്ലൻ ഒരുക്കിയ പാർട്ടിയിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |