ഫഹദിന്റെ സഹോദരി വേഷത്തിൽ നദിയ മൊയ്തു
എം.ടി. വാസുദേവൻ നായരുടെ പ്രശസ്തമായ ചെറുകഥകളിലൊന്നായ ഷെർലക്ക് സിനിമയാകുന്നു. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഷെർലക്ക് മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ സഹോദരിയായി നദിയ മാെയ്തു എത്തുന്നു. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത് ആദ്യമാണ്. ജനുവരിയിൽ കാനഡയിൽ ഷെർലക്കിന്റെ ചിത്രീകരണം ആരംഭിക്കും. എം.ടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന പത്ത് ചലച്ചിത്രങ്ങളിൽ ഒന്നാണ് ഷെർലക്ക്. ബാലു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്.
തൊഴിൽ തേടി ബാലു അമേരിക്കയിൽ ചേച്ചിയുടെ വീട്ടിൽ എത്തുന്നു. അവിടെ അവരുടെ വളർത്തുപൂച്ചയാണ് ഷെർലക്ക്. രാവിലെ ചേച്ചിയും ഭർത്താവും ജോലിക്ക് പോകും. ഷെർലക്കും ബാലുവും മാത്രമാണ് പിന്നീട്. ഇടയ്ക്ക് എപ്പോഴോ ഷെർലക്ക് തന്റെ ജീവിതത്തിന് തടസമാകുന്നു എന്ന തോന്നൽ ബാലുവിന് അനുഭവപ്പെടുന്നതോടെ പ്രശ്നങ്ങൾ ആരംഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മഹേഷ് നാരായണന്റെ കഴിഞ്ഞ ചിത്രമായ മാലിക്കിലും ഫഹദ് ഫാസിലായിരുന്നു നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |