നിർമ്മാതാവാകുന്ന തമിഴ് ചിത്രത്തിൽ നയൻതാര നായിക
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ്. ധോണി നിർമ്മാതാവിന്റെ കുപ്പായം അണിയുന്നു. തമിഴിൽ ഒരുങ്ങുന്ന ചിത്രത്തിൽ നയൻതാര നായിക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് വിവരം. ഡോക്യുമെന്ററിയും വെബ് സിരീസുകളും നിർമ്മിച്ചിട്ടുള്ള ധോണി ഇതാദ്യമായാണ് സിനിമ നിർമ്മാണ രംഗത്തേക്ക് എത്തുന്നത്. ഐ.പി.എൽ അവസാനിച്ച ശേഷം പ്രഖ്യാപനം ഉണ്ടാകും. തമിഴിലെ പ്രശസ്ത സംവിധായകനാണ് ചിത്രം ഒരുക്കുന്നതെന്നാണ് വിവരം. ധോണിയുടെ ജീവിതകഥ പറയുന്ന എം.എസ്. ധോണി ദ് അൺടോൾഡ് സ്റ്റോറി ബോക്സോഫീസിൽ വൻ വിജയം നേടിയിരുന്നു. ധോണി നിർമ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും. അതേസമയം വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത കാതു വാക്കുല രണ്ടു കാതൽ ആണ് നയൻതാര നായികയായി അഭിനയിച്ച് അവസാനം റിലീസ് ചെയ് ത ചിത്രം. വിജയ് സേതുപതി നായക വേഷത്തിൽ എത്തിയ ചിത്രത്തിൽ സാമന്ത ആണ് മറ്റൊരു നായിക. അറ്റ്ലിയുടെ ഷാരൂഖ് ഖാൻ ബോളിവുഡ് ചിത്രത്തിലും നയൻതാര ആണ് നായിക. അജിത് - വിഘ്നേഷ് ശിവൻ ചിത്രമാണ് മറ്റൊന്ന്.വിഘേനേഷ് ശിവനുമായുള്ള വിവാഹ ഒരുക്കത്തിലാണ് നയൻതാര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |