ചിമ്പു നായകനായി രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കയാദു ലോഹർ നായിക. എസ് ടി ആർ 49 എന്നു താത്ക്കാലികമായി പേരിട്ട ചിത്രം ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരൻ ആണ് നിർമ്മാണം.
ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങി. ഒരു ബുക്കിനുള്ളിൽ രക്തം പുരണ്ട കത്തിയുമായി പിന്തിരിഞ്ഞു നിൽക്കുന്ന ചിമ്പുവിനെയാണ് കാണാൻ കഴിഞ്ഞത്. വിദ്യാർത്ഥിയുടെ വേഷത്തിലാണ് ചിമ്പു എത്തുന്നത്.
പാർക്കിംഗ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാം കുമാർ ബാലകൃഷ്ണൻ. അതേസമയം പ്രദീപ് രംഗനാഥന്റെ നായികയായി ഡ്രാഗൺ എന്ന ചിത്രത്തിനു പിന്നാലെ കയാദുവിന്റെ താരമൂല്യം ഉയർന്നു. ചിത്രത്തിൽ പല്ലവി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിച്ചത്. കന്നട ചിത്രം മുഗിൾ പേട്ടിലൂടെയാണ് കയാദു അഭിനയ രംഗത്തേക്ക് എത്തുന്നത്. വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തി. നങ്ങേലി എന്ന നവോത്ഥാന നായികയുടെ വേഷമാണ് അവതരിപ്പിച്ചത്.
വിനീത് ശ്രീനിവാസൻ നായകനായി എം. മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകം എന്ന ചിത്രത്തിൽ പായൽ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |