മാർട്ടിൻ പ്രക്കാട്ട്, ടിനു പാപ്പച്ചൻ എന്നിവരുടെ ചിത്രങ്ങളിലേക്ക് കുഞ്ചാക്കോ ബോബൻ വീണ്ടും. അടുത്തവർഷം ഇരു സംവിധായകരുടെയും ചിത്രങ്ങളിൽ അഭിനയിക്കാനാണ്ചാ ക്കോച്ചൻ ഒരുങ്ങുന്നത്. മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ നായാട്ടിലും ടിനുപാപ്പച്ചൻ സംവിധാനം ചെയ്ത ചാവേറിലും കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. ആവേശത്തിനുശേഷം ജിതു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്ത ഓഫീസർ എന്ന ചിത്രം പൂർത്തിയാക്കിയ ചാക്കോച്ചൻ ഇനി രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ചിത്രത്തിലായിരിക്കും അഭിനയിക്കുക. ഇരുവരും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷത്തിൽ എത്തിയ ഗരുഡനുശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബൻ ആണ് നായകൻ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിന് ബോബി- സഞ്ജയ് രചന നിർവഹിക്കുന്നു. അതേസമയം അമൽ നീരദ് സംവിധാനം ചെയ്ത ബോഗ്‌യൻ വില്ലയാണ് ഒടുവിൽ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം. ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വേറിട്ട പകർന്നാട്ടം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുകയാണ്. അമൽനീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജ്യോതിർമയിയും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |