മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മോഹൻലാലിന് ആന്റി ഹീറോ വേഷം. ശ്രീലങ്കയിൽ ചിത്രീകരണത്തിന് തുടക്കം കുറിച്ച ചിത്രത്തിന് മോഹൻലാൽ ആണ് തിരി തെളിച്ചത്. ഇതാദ്യമായാണ് മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും അഭിനയിക്കുന്നത്.
മമ്മൂട്ടി,മോഹൻലാൽ, കുഞ്ചാക്കോ ബോബൻഎന്നിവർക്ക്പിന്നാലെ ഫഹദ്ഫാസിലും ലൊക്കേഷനിൽ ജോയിൻ ചെയ്യും.ആറുദിവസത്തെ ചിത്രീകരണത്തിനുശേഷം ഷാർജയിലേക്ക് ഷിഫ്ട് ചെയ്യും.നയൻതാരയാണ് നായിക. രഞ്ജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് തുടങ്ങിയവരോടൊപ്പം മദ്രാസ് കഫേ, പത്താൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു.
ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫർ മനുഷ് നന്ദനാണ് ഛായാഗ്രഹണം.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം.
സി.ആർ.സലിം,സുഭാഷ് ജോർജ് മാനുവൽ എന്നിവർ കോ പ്രൊഡ്യൂസർമാരുംരാജേഷ് കൃഷ്ണയും സി.വി.സാരഥിയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്.
പ്രൊഡക്ഷൻ ഡിസൈനർ :ജോസഫ് നെല്ലിക്കൽ, മേക്കപ്പ്:രഞ്ജിത് അമ്പാടി, പ്രൊഡക്ഷൻ കണ്ട്രോളർ :ഡിക്സൺ പൊടുത്താസ്, ലണ്ടൻ, അബുദാബി, അസർബെയ്ജാൻ, തായ്ലൻഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് പൂർത്തിയാകുക. വിതരണം ആൻ മെഗാ മീഡിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |