
മഹേഷ് നാരായണൻ ചിത്രം
ഈ മാസം അവസാനത്തിലേക്ക് നീട്ടി
മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കൊച്ചി ഷെഡ്യൂൾ ഇൗമാസം അവസാനത്തേക്ക് നീട്ടിയതിനാൽ മമ്മൂട്ടി കുടുംബ സമേതം ചെന്നൈയിൽ. ദുൽഖറിനും സുറുമിക്കും ഒപ്പം മമ്മൂട്ടിയും സുൽഫത്തും ചെന്നൈ എയർപോർട്ടിൽ നടന്നുവരുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മമ്മൂട്ടിക്കും സുൽഫത്തിനും ഒപ്പം ദുൽഖറിനെ പല വേദികളിലും കാണാറുണ്ട്.
എന്നാൽ മകൾ സുറുമിയെ അപൂർവമായി മാത്രമേ ഇവരോടൊപ്പം കാണാറുള്ളൂ. അതിനാൽ തന്നെ നാലുപേരും ഒരുമിച്ചുള്ള വീഡിയോ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. തന്നെയും കുടുംബത്തെയും ഷൂട്ട് ചെയ്യുന്ന ക്യാമറമാനെ നോക്കി മമ്മൂട്ടി പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണാം. പെയിന്റിംഗിലാണ് മകൾ സുറുമിക്ക് താത്പര്യം. ബംഗ്ളൂരിലെ ലൈറ്റ് ഹൗസ് ഇന്റർനാഷണൽ എന്ന സ്ഥാപനത്തിൽ കുട്ടികളെ ചിത്രരചന പഠിപ്പിക്കുന്നുണ്ട് സുറുമി. അതേസമയം കൊച്ചിയിൽ മഹേഷ് നാരായണൻ ചിത്രത്തിന്റെ തുടർ ചിത്രീകരണം ഇന്ന് ആരംഭിക്കാനായിരുന്നു തീരുമാനം. കൊച്ചിയിൽ തന്നെ
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവത്തിന്റെ ലൊക്കേഷനിലാണ് മോഹൻലാൽ. എമ്പുരാന്റെ പ്രൊമോഷനിൽ മോഹൻലാലിന് അടുത്ത ദിവസങ്ങളിൽ പങ്കെടുക്കേണ്ടതണ്ട്. മോഹൻലാൽ മടങ്ങി എത്തിയശേഷമേ മഹേഷ് നാരായണൻ ചിത്രം ആരംഭിക്കൂ മമ്മൂട്ടി മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നീ താരങ്ങൾ കൊച്ചി ഷെഡ്യൂളിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |