ഓസ്കാർ പുരസ്കാര ജേതാവും പ്രശസ്ത സംഗീതജ്ഞനുമായ എ.ആർ. റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നതിന് പിന്നിൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച പ്രശ്നങ്ങൾ എന്ന് വിവരം. റഹ്മാന്റെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് സൈറ ബാനു ആണ്. മൂന്നുവർഷം മുൻപ് വിദേശത്തു നടന്ന സ്റ്റേജ് ഷോയുടെ പ്രതിഫലം സംബന്ധിച്ച് റഹ്മാനും സൈറ ബാനുവും സംഘാടകരും തമ്മിൽ ഉടലെടുത്ത പ്രശ്നമാണ് ഇപ്പോഴത്തെ വേർപിരിയൽ പ്രഖ്യാപനത്തിന് കാരണമെന്നാണ് സൂചന. കാനഡയിൽ റഹ്മാന്റെ നേതൃത്വത്തിൽ രണ്ടു സംഗീതനിശയാണ് സംഘടിപ്പിച്ചത്. പണം വാങ്ങിയശേഷം റഹ്മാൻ ഒരു സംഗീത നിശയിൽ പങ്കെടുത്തില്ല. നഷ്ടപരിഹാരം ഉൾപ്പെടെ വൻതുക മടക്കി നൽകേണ്ട സ്ഥിതിയാണ് ഇപ്പോൾ.റഹ്മാന്റെയും സൈറബാനുവിന്റെയും വേർപിരിയൽ പ്രഖ്യാപനം പെട്ടെന്ന് ഉണ്ടായതാണ്. ഇത് ഇരുവരും ചേർന്ന് പ്ളാൻ ചെയ്തതാണെന്ന് അടക്കംപറച്ചിലും ഉയരുന്നുണ്ട്.
ഒരു സിനിമാഗാനത്തിന് 3 കോടിയാണ് റഹ്മാന്റെ പ്രതിഫലം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞനായ റഹ്മാന് ലോകമെമ്പാടും ആരാധകരുണ്ട്. അതേസയം 29 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് റഹ്മാനും സൈറ ബാനുവും വേർപിരിയുന്നുവെന്ന തീരുമാനമെടുത്തത് . 1995 മാർച്ച് 12നാണ് റഹ്മാനും സൈറ ബാനുവും വിവാഹിതരായത്. വിവാഹസമയത്ത് റഹ്മാന് 28ഉം സൈറ ബാനുവിന് 21 ഉം ആണ് പ്രായം. ഇരുവർക്കും ഖദീജ, റഹിമ, അമീൻ എന്നീ മൂന്നുമക്കളുണ്ട്.മാതൃക ദമ്പതിമാരായാണ് റഹ്മാനും സൈറ ബാനുവും അറിയപ്പെട്ടിരുന്നത്. ഇരുവരുടെയും വേർപിരിയൽ പ്രഖ്യാപനം ആരാധകരെയും ഞെട്ടിച്ചു. അനന്ത് അംബാനി- രാധിക മെർച്ചെന്റ് വിവാഹത്തിലാണ് ഇരുവരും അവസാനം ഒരുമിച്ച് പങ്കെടുത്തത്. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ റഹ്മാൻ സൈറയ്ക്കൊപ്പമുള്ള പ്രണയ ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഓരോ വിവാഹ വാർഷിക ദിനത്തിലും ഹൃദ്യയമായ കുറിപ്പും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |