SignIn
Kerala Kaumudi Online
Sunday, 22 December 2024 2.12 PM IST

മോഹൻലാലും ബ്ളസിയും‌ വീണ്ടും

Increase Font Size Decrease Font Size Print Page
mohanlal

തന്മാത്ര, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങൾക്കുശേഷം മോഹൻലാലും ബ്ളസിയും ഒരുമിക്കുന്നു. ശങ്കർ രാമകൃഷ്ണന്റെ രചനയിലാണ് മോഹൻലാൽ- ബ്ളസി ചിത്രം ഒരുങ്ങുന്നത്. ഇതാദ്യമായാണ് ബ്ളസി മറ്റൊരാളുടെ രചനയിൽ സിനിമ ഒരുക്കുന്നത്. 2026 ൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ഗ്രേഡ് ഷെയ്ഡ് കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. നവാഗതനായ ഐറൻ മുഹമ്മദിന്റെ കഥയിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. ആശിർവാദ് സിനിമാസിന്റെയും ഫ്രാഗ്‌‌നന്റ് നേച്വർ ഫിലിം ക്രിയേഷൻസിന്റെയും ബാനറിൽ ആണ് മോഹൻലാൽ - ബ്ളസി ചിത്രം നിർമ്മിക്കുന്നതെന്നാണ് വിവരം. ബ്ളസിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ തന്മാത്രയ്ക്ക് ദേശീയ - സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

2011 ൽപ്രണയം എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹൻലാലും ബ്ളസിയും അവസാനം ഒരുമിച്ചത്. ആടുജീവിതം ആണ് ബ്ളസിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത അവസാന ചിത്രം. പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ആടുജീവിതത്തിലെ നജീബ് . നിരവധി അംഗീകാരങ്ങളാണ് ആടുജീവിതം വാരിക്കൂട്ടിയത്. അതേസമയം പുതുവർഷത്തിൽ വമ്പൻ പ്രോജക്ടുകളുമായാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാലും തരുൺ മൂർത്തിയും ആദ്യമായി ഒരുമിക്കുന്ന തുടരും ജനുവരി 30ന് റിലീസ് ചെയ്യും. ഇടവേളയ്ക്കുശേഷം മോഹൻലാലും ശോഭനയും ഒരുമിക്കുന്ന ചിത്രം ഏറെ പ്രതീക്ഷ നൽകുന്നു. മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ മാർച്ച് 27ന് റിലസ് ചെയ്യും. ദീലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ .ഭ. ബ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

മഹേഷ് നാരായണന്റെ മൾട്ടിസ്റ്റാർ ചിത്രമാണ് മോഹൻലാലിന്റെ മറ്റൊരു മേജർ പ്രോജക്ട്.

TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.