മുറ സിനിമയിൽ മാല പാർവതിയുടെ കഥാപാത്രം ജിമ്മിൽ വർക്കൗണ്ട് ചെയ്യുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പ്രചരിക്കുമ്പോൾ വിശദീകരണവുമായി നടി രംഗത്ത്.
മുറ എന്ന സിനിമയിൽ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ഒരു രംഗമുണ്ട്. അത് എന്റെ വർക്കൗട്ട് വീഡിയോയായി തെറ്റിദ്ധരിച്ച് പല മെസേജ് ലഭിക്കുന്നുണ്ട്. മുറ എന്ന ചിത്രത്തിലെ ഒരു രംഗമാണത്. സിനിമ കാണൂ. ആമസോൺ പ്രൈം വീഡിയോയിൽ കാണാം. മാല പാർവതിയുടെ വാക്കുകൾ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മാല പാർവതിയുടെ പ്രതികരണം.
ഇൗ രംഗത്തിൽ മറ്റൊരാളാണോ അഭിനയിച്ചത് എന്ന ചോദ്യത്തിന് താൻ തന്നെയാണ് സിനിമയിലെ വർക്കൗട്ട് രംഗത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് മാല പാർവതി മറുപടി നൽകി.
മാല പാർവതിയുടെ വേറിട്ട കഥാപാത്രമായിരുന്നു മുറയിലെ രമ ദേവി. ഒരു വനിതാ ഗുണ്ടാ നേതാവാണ് .
മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രത്തിൽ ഹൃദു ഹാറൂണും സുരാജ് വെഞ്ഞാറമൂടുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോബിൻ ദാസ്, അനുജിത് കണ്ണൻ, യദു കൃഷ്ണൻ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസൻ, കനി കുസൃതി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |