ജോജു ജോർജ് , സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന നാരായണീന്റെ മൂന്നാണ്മക്കൾ തിയേറ്ററിൽ. തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ. കുമാർ, സജിത മഠത്തിൽ, സരസ ബാലുശേരി എന്നിവരാണ് മറ്റു താരങ്ങൾ. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് ബാനറിൽ ജോബി ജോർജ് ആണ് നിർമ്മാണം.
ഇഴ
കലാഭവൻ നവാസും ഭാര്യ രഹനയും പ്രധാനവേഷത്തിൽ എത്തുന്ന ഇഴ തിയേറ്രറിൽ. നവാഗതനായ സിറാജ് റെസ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെ രഹ്ന തിരിച്ചുവരുന്നു എന്ന പ്രത്യേകതയുണ്ട്.നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.ഛായാഗ്രഹണം ഷമീർ ജിബ്രാൻ, സലാം ക്രിയേഷൻസിന്റെ ബാനറിൽ സലിം മുതുവമ്മൽ ആണ് നിർമ്മാണം.
വിടാമുയർച്ചി
അജിത്ത് ,തൃഷ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന വിടാമുയർച്ചി തിയേറ്ററിൽ. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ, റെജീന കസാൻഡ്ര, ആരവ്, നിഖിൽ, ദസാരഥി, ഗണേഷ് എന്നിവരാണ് മറ്റു താരങ്ങൾ. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മാണം. വിതരണം: ശ്രീഗോകുലം മൂവീസ്.
തണ്ടേൽ
നാഗചൈതന്യയെ നായകനാക്കി ചന്ദു മൊണ്ടേതി രചനയും സംവിധാനവും നിർവഹിക്കുന്ന തണ്ടേൽ തിയേറ്ററിൽ. സായ് പല്ലവി ആണ് നായിക. പാൻ ഇന്ത്യൻ റിലീസായ തണ്ടേൽ ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ശ്യാംദത്ത്. വിതരണം: ഇ ഫോർ എന്റർടെയ്ൻമെന്റ്.
മച്ചാന്റെ മാലാഖ
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന മച്ചാന്റെ മാലാഖ ഫെബ്രുവരി 27ന് റിലീസ് ചെയ്യും.മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുക്കുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കഥ: ജക്സൺ ആന്റണി, തിരക്കഥ: അജീഷ് പി. തോമസ്, അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു ആണ്നി ർമ്മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |