വിവാഹവാർത്ത നിഷേധിച്ച് നടി നിത്യ മേനോൻ. വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് നിത്യ മേനോൻ വ്യക്തമാക്കി. മലയാളത്തിലെ പ്രമുഖ നടനുമായി നിത്യ വിവാഹിതയാവാൻ പോവുന്നു എന്നതായിരുന്നു വാർത്ത. വാർത്ത വന്നതോടെ നിരവധി ഉൗഹാപോഹങ്ങളും ഉയർന്നു. പ്രണയ വിവാഹമാണെന്നും വാർത്ത പ്രചരിച്ചു. എന്നാൽ ഒന്നും സത്യമല്ലെന്ന് താരം വെളിപ്പെടുത്തി.
വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 19 (1) (എ ) ആണ് നിത്യ യുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം നവാഗതയായ ഇന്ദു വി. എസ് ആണ് സംവിധാനംചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |