SignIn
Kerala Kaumudi Online
Saturday, 04 May 2024 8.53 PM IST

വെനീസ് ചലച്ചിത്രോത്സവത്തിൽ മികച്ച നടി,​ പെനിലോപ് ക്രൂസ് വീണ്ടും തിളങ്ങുന്നു,​ ഹാപ്പനിംഗിന് ഗോൾഡൻ ലയൺ

pene

കഴിഞ്ഞ ദിവസം സമാപിച്ച വെനീസ് ചലച്ചിത്രോത്സവത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ആഹ്ളാദത്തിലാണ് പ്രശസ്ത സ്പാനിഷ് നടി പെനിലോപ് ക്രൂസ്.തന്റെ പ്രിയ സംവിധായകൻ പെഡ്രോ അൽമഡോറിന്റെ ' പാരലൽ മദേഴ്സ് ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പെനിലോപ് ക്രൂസ് മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കിയത്.മികച്ച സഹനടിക്കുള്ള ഓസ്ക്കാറും മികച്ച നടിക്കുള്ള കാൻ ചലച്ചിത്രോത്സവ അവാർഡും നേടിയിട്ടുള്ള പെനിലോപ് ലോകത്ത് ഏറ്റവും ആരാധകവൃന്ദമുള്ള താരങ്ങളിലൊരാളാണ്.

അൽമദോറിന്റെ ലൈവ് ഫ്ളെഷ്, ആൾ എബൗട്ട് മൈ മദർ,വോൾവർ,ബ്രോക്കൺ എംബ്രേസയിസസ് ,ഐ ആം സോ എക്സൈറ്റഡ്, ജൂലിയറ്റ,പെയിൻ ആൻഡ് ഗ്ലോറി തുടങ്ങിയ ചിത്രങ്ങളിലെല്ലാം പെനിലോപ് സജീവ സാന്നിദ്ധ്യമായിരുന്നു.വാനില സ്കൈ എന്ന അമേരിക്കൻ സയൻസ് ഫിക്ഷൻ സിനിമയിലൂടെയാണ് അവർ ശ്രദ്ധേയയാകുന്നത്.പരസ്യമായി കുഞ്ഞിന് മുലയൂട്ടി മുലയൂട്ടലിനായ ശക്തമായി രംഗത്ത് വന്ന പെനിലോപ് പല വിവാദങ്ങളിലും തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറ‌ഞ്ഞിട്ടുണ്ട്.ആദ്രൈ ദിവാൻ സംവിധാനം ചെയ്ത ഹാപ്പനിംഗാണ് വെനീസ് മേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ കരസ്ഥമാക്കിയത്.ജോൺ ആർസില്ലയാണ് മികച്ചനടൻ( ചിത്രം-ഓൺ ദ ജോബ് ,മിസ്സിംഗ് 8) ദി പവർ ഓഫി ദി ഡോഗിന്റെ സംവിധായകൻ ജെയിൻ കംപാനിയൻ മികച്ച സംവിധായകനുള്ള സിൽവർ ലയൺ കരസ്ഥമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPANISH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.